Today: 02 Mar 2026 GMT   Tell Your Friend
Advertisements
നിയമസഭ പ്രചാരണത്തില്‍ സജീവമായി ഐഒസി യുകെ കേരള ചാപ്റ്റര്‍
ലണ്ടന്‍: ഐഒസി യുകെ കേരള ചാപ്റ്റര്‍ മിഡ്ലാന്‍ഡ്സ് ഏരിയയുടെ നേതൃത്വത്തില്‍ കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. "പടയൊരുക്കം ~ മാറ്റത്തിനായി കൈകോര്‍ക്കാം' എന്ന തലക്കെട്ടില്‍ ഒരുക്കിയ അതിവിപുലമായ സോഷ്യല്‍ മീഡിയ ക്യാമ്പയിനില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള ഐഒസി ~ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.
എല്ലാ നിയോജക മണ്ഡലങ്ങളിലേയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി സര്‍വസജ്ജമായ വാര്‍ റൂം പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു. ഐഒസി യുകെ നാഷണല്‍ പ്രസിഡന്‍റ് കമല്‍ ദാലിവാള്‍ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

കെപിസിസി വൈസ് പ്രസിഡന്‍റും മുന്‍ എംപിയുമായ രമ്യ ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. മാറ്റം സാധ്യമാക്കാന്‍ കൂട്ടായ്മയും ആശയദൃഢതയും ജനകീയ പ്രചാരണവും അനിവാര്യമാണെന്ന് രമ്യ ഹരിദാസ് പറഞ്ഞു.
ജനാധിപത്യ മൂല്യങ്ങള്‍ക്കും പുരോഗമന രാഷ്ട്രീയത്തിനും പ്രവാസി മലയാളികള്‍ തുടരുന്ന പിന്തുണയ്ക്കും അവര്‍ നന്ദി രേഖപ്പെടുത്തി. ഐഒസി യുകെ കേരള ചാപ്റ്റര്‍ പ്രസിഡന്‍റ് ഷൈനു ക്ളെയര്‍ മാത്യൂസ് സ്വാഗതം ആശംസിക്കുകയും പ്രചാരണ പ്രവര്‍ത്തനങ്ങങ്ങളും രീതികളും വിശദീകരിക്കുകയും ചെയ്തു.

പരിപാടിയുടെ കോഓര്‍ഡിനേറ്ററും ഐഒസി യുകെ കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറിയുമായ റോമി കുര്യാക്കോസ് ആമുഖ പ്രസംഗം നടത്തി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. ഷോബിന്‍ സാം നന്ദി രേഖപ്പെടുത്തി.

വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള ഐഒസി നേതാക്കന്മാരായ ജോര്‍ജ് എബ്രഹാം (വൈസ് ചെയര്‍മാന്‍ ~ ഐഒസി യുഎസ്), അനുരാ മത്തായി (ഐഒസി ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍), സിരോഷ് ജോര്‍ജ് (വൈസ് ~ പ്രസിഡന്‍റ്, ഐഒസി യൂറോപ്പ്), ജോയ് കൊച്ചാട്ട് (പ്രസിഡന്‍റ്, ഐഒസി സ്വിറ്റ്സര്‍ലന്‍ഡ്), ലിങ്ക്വിന്‍സ്ററര്‍ മാത്യു (പ്രസിഡന്‍റ്, ഐഒസി അയര്‍ലന്‍ഡ്), ടോമി തോണ്ടാംകുഴി (പ്രസിഡന്‍റ്, ഐഒസി സ്വിറ്റ്സര്‍ലന്‍ഡ് ~ കേരള ചാപ്റ്റര്‍), സണ്ണി ജോസഫ് (പ്രസിഡന്‍റ്, ഐഒസി ജര്‍മനി ~ കേരള ചാപ്റ്റര്‍), ജിന്‍സ് തോമസ് (പ്രസിഡന്‍റ്, ഐഒസി പോളണ്ട്), ഗോകുല്‍ ആദിത്യന്‍ (ജനറല്‍ സെക്രട്ടറി ഐഒസി പോളണ്ട്) എന്നിവര്‍ പങ്കെടുത്തു.

ഐഓസി യുകെ കേരള ചാപ്റ്ററിനെ പ്രതിനിധീകരിച്ച് ജോയിന്‍റ് ട്രഷറര്‍ മണികണ്ഠന്‍ ഐക്കാട്, സെക്രട്ടറി ബോബിന്‍ ഫിലിപ്പ്, മിഡ്ലാന്‍ഡ്സ് ഏരിയ യൂണിറ്റ് പ്രസിഡന്‍റുമാരായ കെ. മിഥുന്‍, റോയ് ജോസഫ്, പീറ്റര്‍ പൈനാടത്ത്, ഡോ. ജോബിന്‍ സെബാസ്ററ്യന്‍, ബിബിന്‍ കാലായില്‍, ബിബിന്‍ രാജ്, ജോര്‍ജ് ജോണ്‍, ജിബ്സണ്‍ ജോര്‍ജ്, അരുണ്‍ ഫിലിപ്പോസ്, ജിബീഷ് തങ്കച്ചന്‍, ജോഷി ജോസഫ്, കേരള ചാപ്റ്ററിലെ മറ്റു നേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്ത് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ 140 നിയോജക മണ്ഡലങ്ങളിലും യുഡിഫ് സംഘടനാ സംവിധാനങ്ങളോടൊപ്പം ചേര്‍ന്ന് നിന്നുകൊണ്ട് ഐഒസി യുകെ കേരള ചാപ്റ്റര്‍ മിഡ്ലാന്‍ഡ്സ് ഏരിയയുടെ നേതൃത്വത്തിലുള്ള കര്‍മ്മസേന അംഗങ്ങള്‍ താഴെത്തട്ട് മുതല്‍ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.

പ്രവാസി കുടുംബങ്ങളുടെ വോട്ട് യുഡിഎഫിന് അനുകൂലമായി ഉറപ്പിക്കുന്നതിനും വിശദമായ പദ്ധതികള്‍ ആസൂത്രം ചെയ്തിട്ടുണ്ട്. പോസ്ററര്‍ കാമ്പയിന്‍, ലഘുലേഖ വിതരണം, വാഹന പ്രചരണം, ഗൃഹ സന്ദര്‍ശനം തുടങ്ങി യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുന്നതിന് വേണ്ടി സാധ്യമായ എല്ലാ പ്രചാരണ പ്രവര്‍ത്തനങ്ങളിലും ഐഒസി കര്‍മസേന അംഗങ്ങള്‍ ഭാഗമാകും.
മിഡ്ലാന്‍ഡ്സ് ഏരിയ നേതൃത്വം നല്‍കുന്ന കാമ്പയിന്‍ യുഡിഫ് പ്രവര്‍ത്തകരെ ഉണര്‍ത്തുകയും വാര്‍ റൂമും ക്രമബദ്ധമായ സോഷ്യല്‍ മീഡിയ തന്ത്രങ്ങളും വഴി പ്രചാരണ വ്യാപ്തി വര്‍ധിപ്പിക്കുമെന്ന ആത്മവിശ്വാസവും പരിപാടിയില്‍ പങ്കെടുത്തവര്‍ പ്രകടിപ്പിച്ചു.
- dated 02 Mar 2026


Comments:
Keywords: U.K. - Otta Nottathil - assembly_election_kerala_oicc_campaigne_meet_march_1_2026 U.K. - Otta Nottathil - assembly_election_kerala_oicc_campaigne_meet_march_1_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
എപ്സ്ററീന്‍ ഫയല്‍ വിവാദം: ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍ അറസ്ററില്‍, പിടിയിലായത് ജന്മദിനത്തില്‍
തുടര്‍ന്നു വായിക്കുക
യുകെയില്‍ Indian Young പ്രൊഫഷണലുകള്‍ക്ക് ജോലി
തുടര്‍ന്നു വായിക്കുക
50,000 ല്‍ അധികം നഴ്സുമാര്‍ ബ്രിട്ടന്‍ വിടേണ്ടിവരും
തുടര്‍ന്നു വായിക്കുക
പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കണം: ലണ്ടന്‍ ആസ്ഥാനമായി കാമ്പെയ്ന്‍
തുടര്‍ന്നു വായിക്കുക
യുകെയില്‍ മലയാളി നഴ്സുമാര്‍ക്ക് നേരെ ക്രൂരമായ വംശീയാക്രമണം; കത്തി വീശി, വയറ്റില്‍ ചവിട്ടി, ഭീകര രംഗങ്ങള്‍ ഫോണ്‍ വിളിക്കിടെ
തുടര്‍ന്നു വായിക്കുക
ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ ക്രിസ്മസ് കാരള്‍ സംഘടിപ്പിച്ചു ; ക്രിസ്തുമസ്~പുതുവത്സര ആഘോഷ പരിപാടികള്‍ ഡിസംബര്‍ 27ന്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us